CINEMA

ഒരു കോടിയിലധികം യാത്രക്കാരുമായി സിയാൽ


തുടർച്ചയായ നാലാം തവണയും നേട്ടം നെടുമ്പാശേരി: ആഗോള അനിശ്ചിതത്വങ്ങൾക്കിടെയിലും കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടർച്ചയായ നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കി.കഴിഞ്ഞ സാമ്പത്തിക വർഷം 1,14,42,583 പേരാണ് സിയാൽ വഴി സഞ്ചരിച്ചത്. 73,134 വിമാന സർവീസുകളും കൈകാര്യം ചെയ്തു. 2025 മേയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ(11,07,184). 54,01,939 പേർ അന്തർദേശീയ യാത്രക്കാരും 60,40,644 പേർ ആഭ്യന്തര യാത്രക്കാരുമായിരുന്നു. 31,505 അന്താരാഷ്ട്ര സർവീസുകളും 41,629 ആഭ്യന്തര സർവീസുകളും കൈകാര്യം ചെയ്തു.


Source link

Back to top button