NATIIONAL
‘ഇതാണ് എംഐ എന്ന് തോന്നി, സൂര്യയുടെ നല്ല ക്യാപ്റ്റൻസി’: വൈറലായി മുംബൈ ഇന്ത്യൻസ് താരത്തിന്റെ സഹോദരിയുടെ പോസ്റ്റ്

മുംബൈ ∙ ക്യാപ്റ്റൻ മാറി, കളി മാറി എന്നു പറയുന്നതിൽ തെറ്റില്ല! ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഐപിഎലിലെ നിർണായക മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചത്. പരുക്കു ഭേദമായി തിരിച്ചെത്തിയ രോഹിത് ശർമയും (44 പന്തിൽ 84 റൺസ്) സഹ ഓപ്പണർ റയാൻ റിക്കിൽട്ടനും (32 പന്തിൽ 83) ചേർന്നു കൊളുത്തിയ വെടിക്കെട്ടിന് നമൻ ധീറും (12 പന്തിൽ 23) വിൽ ജാക്സും (4 പന്തിൽ 10) ചേർന്നു ശുഭപര്യവസാനം നൽകി. ഫോം വീണ്ടെടുത്ത നിക്കോളാസ് പുരാന്റെ (21 പന്തിൽ 62) വെട്ടിക്കെട്ടിന്റെ ബലത്തിൽ ലക്നൗ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മുംബൈ മറികടന്നു.സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച മാലതി, ദീപക് ചാഹർ തന്റെ മുഴുവൻ ഓവർ ക്വാട്ടയും പൂർത്തിയാക്കിയതിനെയും അഭിനന്ദിച്ചു.‘‘ഇതാണ് വീണ്ടും മുംബൈ ഇന്ത്യൻസ് എന്ന് തോന്നിയത്! മിക്കവാറും എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. റയാനും രോഹിത് ഭയ്യയും നന്നായി കളിച്ചു! സൂര്യയുടെ നല്ല ക്യാപ്റ്റൻസി. ദീപക് നാല് ഓവറും എറിഞ്ഞു – നന്നായി ബോൾ ചെയ്തു സഹോദരാ! ശരിയായ ടീം ഗെയിം. ഇതാണ് എംഐ!’’– മാലതി കുറിച്ചു. ദീപക് ചാഹർ 4 ഓവറിൽ 43 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനായില്ലെങ്കിലും അവസാന രണ്ട് ഓവറിൽ വെറും 15 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ഇത് ലക്നൗവിനെ 228 റൺസിൽ ഒതുക്കുന്നതിൽ നിർണായകമായി.
Source link


