test del 5 copy of del 3

‘അവർ വഴിപോക്കർ‌ മാത്രം, തടസപ്പെടുത്തിയാൽ ശക്തമായി നേരിടും’; ഹോർമുസ് കടലിടുക്കിൽ ട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’


വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച രാവിലെയോടെ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇറാനുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. ഈ ചർച്ചകൾ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു‘‘ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾ മോചിപ്പിക്കാൻ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഈ കപ്പലുകൾക്കും അവയിലെ ജീവനക്കാർക്കും നിലവിലെ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ല. അവർ കേവലം നിഷ്പക്ഷരായ വഴിപോക്കർ മാത്രമാണ്. ഇറാന്റെയും പശ്ചിമേഷ്യയുടെയും അമേരിക്കയുടെയും നന്മയ്ക്കായി, ഈ രാജ്യങ്ങളുടെ കപ്പലുകൾ നിയന്ത്രിത ജലപാതകളിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാൻ ഞങ്ങൾ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവഴി അവർക്ക് തടസ്സമില്ലാതെ തങ്ങളുടെ യാത്ര തുടരാം. കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഞാൻ എന്റെ പ്രതിനിധികൾക്ക് നിർദേശം നൽകി. പ്രദേശം സുരക്ഷിതമാകുന്നതുവരെ മടങ്ങിവരില്ലെന്ന് ഈ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്.


Source link

Back to top button