NATIIONAL

‘ചെറിയ ടീമായ രാജസ്ഥാനെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻ’, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കണമെന്ന് ആവശ്യം


മുംബൈ∙ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കണമെന്ന് യുഎഇയുടെ ലോകകപ്പ് താരവും മലയാളിയുമായ സി.പി. റിസ്‍വാൻ. എന്നാൽ ഋതുരാജ് ഗെയ്ക്‌വാദിനെ മാറ്റി സഞ്ജുവിനെ ചുമതല ഏൽപിക്കുകയെന്നത് ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കുമെന്ന് റിസ്‍വാൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. മഹേന്ദ്ര സിങ് ധോണി, ഐപിഎൽ കരിയർ അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്സ് 18 കോടി രൂപ നൽകിയാണ് സഞ്ജുവിനെ വാങ്ങിയത്. സഞ്ജുവിനു പകരം രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ ചെന്നൈ രാജസ്ഥാനു വിട്ടുകൊടുത്തു. ചെന്നൈയുടെ മുഖമായി സഞ്ജുവിനെ മാറ്റിയെടുക്കാൻ നീക്കമുണ്ടെങ്കിലും, ഋതുരാജ് ഗെയ്ക്‌വാദാണ് ഇപ്പോഴും ടീം ക്യാപ്റ്റൻ.പരുക്കേറ്റ ധോണി പുറത്തിരിക്കുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണാണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. ക്യാപ്റ്റനെന്ന നിലയിൽ ടീമിനായി മികച്ച വിജയങ്ങൾ നേടാൻ ഋതുരാജ് ഗെയ്ക്‌വാദിനു സാധിച്ചിട്ടില്ല. എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോള്‍, മൂന്ന് വിജയവും അഞ്ചു തോൽവിയും ഉൾപ്പടെ ആറു പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്. നോക്കൗട്ട് ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ ടീമിന്റെ പ്രകടനം നിർണായകമാണ്.


Source link

Back to top button