LATEST NEWS
ടിം കുക്ക് പടിയിറങ്ങുന്നു, ഇനി 372.57 ലക്ഷം കോടിയുടെ ടെക് സാമ്രാജ്യം നയിക്കാൻ എൻജിനീയർ, ആരാണ് ജോൺ ടെർനസ്?

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആപ്പിൾ, അതിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നേതൃമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. സെപ്റ്റംബർ ഒന്നിന് ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേൽക്കുമ്പോൾ അത് വെറുമൊരു സ്ഥാനമാറ്റമല്ല, മറിച്ച് നാല് ട്രില്യൺ ഡോളർ (ഏകദേശം 372.57 ലക്ഷം കോടി രൂപ) മൂല്യമുള്ള ഒരു സാങ്കേതിക സാമ്രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന വലിയൊരു ചുവടുവയ്പ്പാണ്.കഴിഞ്ഞ കാൽനൂറ്റാണ്ടായി ആപ്പിളിന്റെ വളർച്ചയിൽ നിശബ്ദനായി എന്നാൽ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ് ജോൺ ടെർനസ്. നിലവിൽ കമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് സീനിയർ വൈസ് പ്രസിഡന്റ് ആയ അദ്ദേഹം, ആപ്പിളിന്റെ പത്തോളം പ്രമുഖ ഉൽപന്നങ്ങളുടെ ഡിസൈനിങ്ങിന് പിന്നിലെ ബുദ്ധികേന്ദ്രമാണ്.∙ആപ്പിളിലെ വളർച്ചയുടെ പടവുകൾ
Source link


