CINEMA
ഫ്യൂച്ചർറെഡി ഇന്ത്യ പദ്ധതിയുമായി റെനോ ഗ്രൂപ്പ്

കൊച്ചി: ഫ്യൂച്ചർറെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയിൽ ഏഴ് മോഡലുകളുള്ള പോർട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ) ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവിൽ റെനോയുടെ വിപണികളിൽ ആകെ വളർച്ചാ സാദ്ധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാൻ ഒരുങ്ങുകയാണ്. ‘ഫ്യൂച്ചർറെഡിയിലൂടെ ആഗോള വളർച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോൾ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്ന് ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് പറഞ്ഞു. 2030ഓടെ വാഹനങ്ങൾ, ആർ&ഡി, ഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രതിവർഷം 200 കോടി യൂറോയുടെ കയറ്റുമതി വരുമാനം നേടാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2030ഓടെ ഇന്ത്യയിൽ കോംപാക്റ്റ് കാറുകളിൽ നിന്ന് വലിയ എസ്.യു.വികൾ വരെ ഉൾപ്പെടുന്ന ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് മുതൽ പൂർണ്ണമായും വൈദ്യുതിയിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങൾ വരെ റെനോ ഇന്ത്യയിൽ അവതരിപ്പിക്കും. തരംഗമായി റെനോ ഡെസ്‌റ്റർ
Source link


