CINEMA

സ്വർണവില താഴേയ്ക്ക്; ഇന്ന് കുറഞ്ഞത് എത്ര രൂപയാണെന്ന് അറിയാമോ?


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന് 1,11,800 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 35 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന്റെ വില 13,975 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന് 1,12,080 രൂപയായിരുന്നു. സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. വെള്ളി വിലയിലും ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് വിപണിവില.


Source link

Back to top button