CINEMA
വിജയ് ദേവരകൊണ്ടയും അബിഷൻ ജീവിന്തും, ഒരുമിക്കുന്നു

ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ബ്ളോക് ബസ്റ്റർ ചിത്രത്തിനു ശേഷം അബിഷൻ ജീവിന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട നായകൻ. അബിഷൻ പറഞ്ഞ കഥ വിജയ് ദേവരകൊണ്ടയ്ക്ക് ഇഷ്ടപ്പെട്ടുവെന്നാണ് വിവരം. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും . സൂര്യ, ശിവകാർത്തികേയൻ എന്നിവരെയും അബിഷൻ സമീപിച്ചിട്ടുണ്ട്. 25-ാം വയസിൽ സംവിധായകനായ അബിഷൻ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി പറയുന്നത് തമിഴ്‌നാട്ടിലേക്ക് സാഹസികമായി കുടിയേറുകയും രാഷ്ട്രീയപ്രശ്നങ്ങൾ കാരണം ശ്രീലങ്കൻ പൗരർ ആണെന്ന രഹസ്യം മറച്ചുവയ്ക്കുകയും ചെയ്യുന്ന കുടുംബത്തിന്റെ കഥ നർമ്മത്തിന്റെ മേമ്പൊടി കലർത്തിയാണ് അവതരിപ്പിച്ചത്. ശശികുമാർ, സിമ്രാൻ, ബാതാരം കമലേഷ് ജഗൻ, ആവേശം സിനിമയിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ, യോഗലക്ഷ്‌മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. സൂര്യയുടെ റെട്രോയ്‌ക്കൊപ്പം റിലീസ് ചെയ്ത ചിത്രത്തിന് 21 കോടി ആണ് ആഗോള കളക്‌ഷൻ. 14 കോടി ആയിരുന്നു ബഡ്ജറ്റ്. അബിഷൻ ജീവിന്ത് നായകനായി അഭിനയിച്ച വിത്ത് ലൗ വൻ വിജയം നേടി. അബിഷന്റെ നായക അരങ്ങേറ്റ ചിത്രം ആണ് വിത്ത് ലൗ. അനശ്വര രാജൻ ആയിരുന്നു നായിക.
Source link


