test del 5 copy of del 3

‘ഭർത്തൃവീട്ടിലെ അടുക്കളയിൽ കയറുന്നത് വിലക്കുന്നത് സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നത്’


മുംബൈ ∙ ഭർതൃവീട്ടിൽ പാചകം ചെയ്യുന്നതിൽനിന്നു വിലക്കുന്നത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും അത് മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നും ബോംബെ ഹൈക്കോടതി. ഭാര്യയുടെ പരാതിയിൽ തന്റെ മേൽ ചുമത്തിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ നിരീക്ഷണം.ഭർത്താവിനെതിരെയുള്ള പീഡനാരോപണം റദ്ദാക്കാൻ ജസ്റ്റിസ് ഊർമിള ജോഷി-ഫാൽക്കെ അധ്യക്ഷയായ ബെഞ്ച് വിസമ്മതിച്ചു. ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതും അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതും വീട്ടിലെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതും മാനസിക ക്രൂരതയുടെ വ്യക്തമായ ഉദാഹരണങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ഒരു സ്ത്രീയെ പീഡിപ്പിക്കുന്നത് തടയുക എന്നതായിരുന്നു ഇന്ത്യൻ ശിക്ഷാനിയമത്തിൽ സെക്ഷൻ 498 എ ഉൾപ്പെടുത്തിയതിന്റെ ലക്ഷ്യം എന്നതിൽ സംശയമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.


Source link

Back to top button