CINEMA

‘കണ്ണുനീരോടുള്ള  ആ  മുഖം  എനിക്കൊരിക്കലും  മറക്കാനാവില്ല, ഈ  പീഡന  വീരനെ  അഴിക്കുള്ളിലാക്കിയ  അതിജീവിതയ്ക്ക് ആശംസകൾ’


സിനിമാലോകത്തെ അറിയാക്കഥകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി വെളിപ്പെടുത്തുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. ഇപ്പോഴിതാ ലെെംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെയാണ് ആലപ്പി അഷ്റഫിന്റെ പുതിയ വീഡിയോ. ‘ആറാം തമ്പുരാന്റെ’സെറ്റിൽവച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലിയ സംഭവത്തിലാണ് കൂടുതൽ വെളിപ്പെടുത്തൽ. ‘ഉയർച്ചയുടെ പടവുകൾ താണ്ടിയശേഷം മൂക്കും കുത്തി പടുകുഴിയിൽ വീണ സംവിധായകൻ രഞ്ജിത്തിന്റെ ആരും അറിയാത്ത ചില സത്യങ്ങളിലേക്ക് നമുക്ക് വീണ്ടും ഒന്ന് കടന്നു ചെല്ലാം. അത്യുന്നതങ്ങളിൽ വിരാജിച്ച ഒരു സംവിധായകന് ഇതുപോലൊരു അധഃപതനം ഉണ്ടാകുന്നത് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ്. ഇതിന് മുൻപ് ഞാൻ മലയാള സിനിമയിലെ പ്രതിഭാധനനും വയോവൃദ്ധനും എല്ലാവർക്കും പ്രിയയങ്കരനുമായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണനോട് കാണിച്ച ക്രൂരതയെക്കുറിച്ച് പറഞ്ഞിരുന്നു. ഒരു ചെറിയ തമാശയുടെ പേരിൽ മദ്യപിച്ച് ലക്കുകെട്ട രഞ്ജിത്ത് അഹങ്കാരം കൊണ്ട് ആ സാധു മനുഷ്യനെ ചെലിക്കല്ല് നോക്കി അടിച്ച് നിലത്ത് വീഴ്ത്തി എന്നതായിരുന്നു അത്. അടികൊണ്ട് വീണ ഒടുവിൽ ഉണ്ണികൃഷ്ണനെ എല്ലാവരും ചേ‌ന്ന് പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുനീരോടുള്ള ആ മുഖം എനിക്കൊരിക്കലും മറക്കാനാവില്ല. ഇന്നും ആ ദയനീയമായ മുഖം എന്റെ മുന്നിൽ തെളിഞ്ഞുനിൽക്കുകയാണ്.


Source link

Back to top button