SPORTS
ആദ്യ മത്സരത്തിൽ വമ്പന്‍ തോൽവി, രണ്ടാം പോരാട്ടത്തിലും തിരിച്ചടി, ആർസിബിയോട് മുട്ടിനിൽക്കുമോ ചെന്നൈ, സഞ്ജു തകർത്തടിക്കണം

ബെംഗളൂരു∙ ഒരുവശത്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കങ്ങളിൽ ഒന്നിലൂടെ കടന്നുപോകുന്ന ചെന്നൈ. മറുവശത്ത് നിലവിലെ ചാംപ്യന്മാരുടെ പകിട്ടുമായി വരുന്ന ബെംഗളൂരു. ഐപിഎൽ സൂപ്പർ സൺഡേ മത്സരത്തിൽ ഇന്നു ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോൾ തുല്യ ശക്തികളുടെ പോരാട്ടമെന്ന വിശേഷണത്തിന് പ്രസക്തിയില്ല. സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 6 വിക്കറ്റിന്റെ ആധികാരിക ജയവുമായാണ് ബെംഗളൂരു തുടങ്ങിയത്. മറുവശത്ത് ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ്. മത്സരം രാത്രി 7.30 മുതൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. വൈകിട്ട് 3.30നു നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ്– ലക്നൗ ടീമുകൾ ഏറ്റുമുട്ടും. ബാറ്റിങ് നിര ഫോം കണ്ടെത്തിയതിന്റെ സന്തോഷത്തിൽ ബോളിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്കു പിഴച്ചു. പ്രിയാംശ് ആര്യ (11 പന്തിൽ 39), പ്രഭ്സിമ്രൻ സിങ് (34 പന്തിൽ 43), ശ്രേയസ് അയ്യർ (29 പന്തിൽ 50), കൂപ്പർ കാനലി (22 പന്തിൽ 36) എന്നിവരുടെ കരുത്തിൽ തിരിച്ചടിച്ച പഞ്ചാബ് 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മറുവശത്ത് ആദ്യ മത്സരത്തിലെ അനായാസ വിജയത്തിന്റെ ആവേശത്തിൽ എത്തുന്ന ബെംഗളൂരു കളത്തിലും കടലാസിലും കരുത്തരാണ്.
Source link


