LIFESTYLE NEW

വീട്ടുമുറ്റത്തോ പരിസരത്തോ ഇവ ഉണ്ടോ?​ പാമ്പ് തീർച്ചയായും തേടിയെത്തും


വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. എന്നാൽ ഇവ അധികമായി വീടുകളിൽ എത്തുന്നില്ലെങ്കിലും പരിസരത്തെ തണുത്ത പ്രദേശങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. എന്നാൽ ഇവിടെ ആരും അധികം ശ്രദ്ധ നൽകാറില്ല. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാം. വീടിന്റെ പരിസരത്ത് എവിടെയെല്ലാം പാമ്പുകൾ ഒളിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് നോക്കിയാലോ? മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം ചെറിയ മൃഗങ്ങൾ, പ്രോണികൾ, എലികൾ എന്നിവ പലപ്പോഴും എത്തുന്നു. ഇവയെ ഭക്ഷണമാക്കാൻ അതിന് സമീപം പാമ്പും അഭയം തേടാറുണ്ട്. അത്തരത്തിൽ ഒരു മാലിന്യക്കൂമ്പാരം നിങ്ങളുടെ വീടിനോട് ചേർന്നുണ്ടെങ്കിൽ അത് ഉടനെ നീക്കം ചെയ്യുന്നത് നല്ലതായിരിക്കും. കൂടാതെ നനഞ്ഞ പ്രദേശത്ത് കഴിയാൻ പാമ്പുകൾ ആഗ്രഹിക്കുന്നു. വീട്ടിലെ ചെടികൾക്കടിയിൽ എപ്പോഴും തണുപ്പ് നിലനിൽക്കുന്നു. അവിടെ അഭയം തേടാൻ പാമ്പുകൾ മടിക്കാറില്ല. അതിനാൽ ചെടിയുടെ അടുത്തേക്ക് പോകുമ്പോൾ ഏറെ ശ്രദ്ധ വേണം. ഉയർന്ന പുല്ലുകൾ നിങ്ങളുടെ പുന്തോട്ടത്തിൽ ഉണ്ടെങ്കിൽ അവ ഉടൻ വെട്ടിമാറ്റുന്നത് നല്ലതാണ്. അവിടെയും പാമ്പ് അഭയം തേടാം.


Source link

Back to top button