test del 5 copy of del 3
പാർട്ടിയുമായി അസ്വാരസ്യം?; രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി എഎപി

ന്യൂഡൽഹി∙ രാഘവ് ഛദ്ദ എംപിയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ആം ആദ്മി പാർട്ടി (എഎപി) നീക്കി. പകരം പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ തൽസ്ഥാനത്തേക്ക് നിയമിച്ചു. എഎപിക്ക് 10 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 7 പേർ പഞ്ചാബിൽനിന്നും മൂന്നുപേർ ഡൽഹിയിൽ നിന്നും. ഛദ്ദയെ മാറ്റിയതിന് കാരണങ്ങളൊന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കിയിട്ടില്ല. രാഘവ് ഛദ്ദയും എഎപിയുമായി അസ്വാരസ്യം നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ആം ആദ്മി പാർട്ടി രൂപവൽക്കരിക്കുന്ന കാലം മുതൽ അരവിന്ദ് കേജ്‌രിവാളിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് രാഘവ് ഛദ്ദ. കേജ്‌രിവാളിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെന്റിന് ഒപ്പം ചേർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന രാഘവ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് എഎപി രൂപീകൃതമായപ്പോൾ അതിൽ അംഗമായി. ഡൽഹി ലോക്പാൽ ബിൽ തയ്യാറാക്കുന്നതായിരുന്നു രാഘവിന് പാർട്ടി ആദ്യം ഏൽപിച്ച ദൗത്യം. തുടർന്ന് എഎപിയുടെ ദേശീയ വക്താവും പിന്നീട് ദേശീയ ട്രഷററുമായി. 2022ലാണ് രാജ്യസഭയിൽ അംഗമാകുന്നത്. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @raghav_chadha എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


