CINEMA

ധുരന്ധർ 2ൽ സംവിധായകന് സംഭവിച്ചത് അബദ്ധം; പീക്ക് ഡിറ്റയിലിംഗിലൂടെ തുറന്നുകാട്ടി സിനിമാപ്രേമികൾ


ബോ‌ക്‌സ്ഓഫീസിൽ വൻവിജയം നേടി പ്രദർശനം തുടരുകയാണ് റൻവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 നേടിയത്. കേരളത്തിലും വമ്പൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടയിൽ ചിത്രത്തിന്റെ ഓരോ രംഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായപ്രകടനം നടത്തുകയാണ് പ്രേക്ഷകർ. സംവിധായകന്റെ ബ്രില്യൻസിനെ വിശേഷിപ്പിക്കുന്നതിനായി പീക്ക് ഡീറ്റയിലിങ്ങുമായാണ് സിനിമാപ്രേമികൾ എത്തുന്നത്. എന്നാൽ ഇങ്ങനെ പീക്ക് ഡീറ്റയിലിംഗ് നടത്തുന്നതിനിടെ സംവിധായകന് സംഭവിച്ച ഒരു ചെറിയ അബദ്ധം ചൂണ്ടിക്കാട്ടുവാനും ആരാധകർ മറക്കുന്നില്ല. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഫൈറ്റ് സീനിൽ കാമറ ഉപയോഗിച്ച് രംഗം ഷൂട്ട് ചെയ്യുന്ന ഛായാഗ്രഹകനെയും കാണാനാകും. കഥയിലും തിരക്കഥയിലും അങ്ങേയറ്റം ശ്രദ്ധപുലർത്തിയ സംവിധായകന് ഈ അബന്ധം എങ്ങനെയെന്നാണ് ആരാധകർ ചോദിക്കുന്നത്.


Source link

Related Articles

Back to top button