LIFESTYLE NEW

ചൂടത്ത് മുടി കൊഴിച്ചിലും താരനും കൂടിയോ? അഞ്ചുപെെസ ചെലവില്ല, ഇതൊന്ന് തലയിൽ പുരട്ടിയാൽ മാത്രംമതി


ഈ ചൂടുകാലത്ത് മുടിയുടെ സംരക്ഷണം വളരെ പ്രതിസന്ധി നിറഞ്ഞ ഒന്നാണ്. കൊടും ചൂടും വെയിലും നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുന്നു. ചൂട് കാരണം മുടി വേഗം വരണ്ട് പോകുകയും പൊട്ടുകയും ചെയ്യുന്നു. ഇതിന് പരിഹാരം തെരഞ്ഞ് നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അടുക്കളയി. കാണുന്ന തെെര് ഇതിനൊരു നല്ല പരിഹാരമാണെന്ന് മനസിലാക്കുക. വേനൽക്കാലത്ത് ഏറ്രവും കൂടുതൽ പേർ നേരിടുന്ന സൗന്ദര്യപ്രശ്നമാണ് താരൻ. ഇതിനായി രണ്ട് ടേബിൾ സ്പൂൺ തെെരിൽ അൽപം നാരങ്ങാനീര് ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് താരൻ അകറ്റാൻ സഹായിക്കുന്നു. വരണ്ട മുടിയുള്ളവർക്ക് തെെരിൽ അഷപം തേൻ ചേർത്ത് തലയിൽ പുരട്ടാം. ഇത് നല്ല കണ്ടീഷണറായി പ്രവർത്തിക്കുന്നു. ചൂടാ മൂലം ഉണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാനും ഇത് നല്ലതാണ്. കുതിർത്ത ഉലുവ അരച്ച് തെെരിൽ ചേർത്ത് ഹെയർ മാസ്ക് ആയി ഉപയോഗിക്കുക. ഇത് മുടിയുടെ വളർച്ചയ്ക്കും തലയോട്ടി തണുപ്പിക്കാനും സഹായിക്കുന്നു.


Source link

Related Articles

Back to top button