NEWS

ട്രാക്ക് അടിച്ചോണ്ടുപോയി? കൊച്ചിയിൽ റെയിൽവേ ട്രാക്ക് കാണാനില്ല, അര കി.മീ പാളം എവിടെ?


കൊച്ചി∙ വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്ക് പോകുന്ന സ്ഥലത്തെ അര കിലോമീറ്ററോളം റെയിൽവേ ട്രാക്ക് കാണാനില്ല. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായത്. ഇവ കടത്തിക്കൊണ്ട് പോയതാണെന്നാണു സംശയം.സിഐഎസ്എഫ് (CISF), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) എന്നിവരുടെ കനത്ത നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത പാതയാണിത്. മുൻപ് ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി ചില അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ ട്രാക്കുകൾ കടത്തിയതാണോ എന്ന് റെയിൽവേ സംശയിക്കുന്നുണ്ട്.


Source link

Back to top button