ഡെപ്യൂട്ടി സ്പീക്കർക്കും ശ്രദ്ധ ക്ഷണിക്കലിനും ഉപക്ഷേപത്തിനും അവസരം

തിരുവനന്തപുരം:നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർക്കും ഇനി സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും അവതരിപ്പിക്കാം. ഇന്നലെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇതു സംബന്ധിച്ച് റൂളിംഗ് നൽകി. നോട്ടീസ് ലഭിച്ചാൽ മുൻഗണന നൽകും.
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിന്മേലുള്ള ചർച്ചയിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഈ ആവശ്യം ഉന്നയിച്ചിരുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ ഡെപ്യൂട്ടി സ്പീക്കർമാർക്കുള്ള പരിമിതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.ഇത് ന്യായമായ ആവശ്യമാണെന്ന് മുഖ്യമന്ത്രി വി .ഡി സതീശനും
വ്യക്തമാക്കി.
1957മുതൽ 1991 വരെയുള്ള കാലയളവിൽ രണ്ട് പേർ ഒഴികെയുള്ള ഡെപ്യൂട്ടി സ്പീക്കർമാർ ഈ അവകാശം ഉപയോഗിച്ചിരുന്നു. 1957 ൽ കെ.ഒ അയിഷാ ബായിയും 1986-87ൽ കൊരമ്പയിൽ അഹമ്മദ് ഹാജിയുമാണ് ഈ അവകാശം ഉപയോഗിക്കാതിരുന്നത്. എ.നഫീസത്ത് ബീവി,എം.പി.മുഹമ്മദ് ജാഫർഖാൻ, ആർ.എസ്.ഉണ്ണി, പി.കെ.ഗോപാലകൃഷ്ണൻ, എം.ജെ.സക്കറിയ, കെ.എം.ഹംസക്കുഞ്ഞ്, ഭാർഗവി തങ്കപ്പൻ എന്നിവരാണ് സബ് മിഷൻ, ശ്രദ്ധക്ഷണിക്കൽ അവകാശങ്ങൾ ഉപയോഗിച്ച ഡെപ്യൂട്ടി സ്പീക്കർമാർ. 1991-ൽ ഡെപ്യൂട്ടി സ്പീക്കർമാരുടെ ശമ്പളവും അലവൻസുകളും മന്ത്രിമാരുടേതിന് തുല്യമാക്കി. അതിന് ശേഷം ആരും ഈ അവകാശം വിനിയോഗിച്ചില്ല.
Source link
NEWS


