NEWS

മാനസിക ദൗർബല്യം; 23 വയസ്സുകാരിയുടെ ഗർഭപാത്രം നീക്കാൻ‌ അനുമതി


ബെംഗളൂരു∙മാനസിക ദൗർബല്യമുള്ള 23 വയസ്സുകാരിയുടെ ഗർഭപാത്രം നീക്കാൻ കർണാടക ഹൈക്കോടതി അനുമതി നൽകി. ആർത്തവ കാലത്തു ശുചിത്വം പാലിക്കാൻ കഴിയാത്തതു ചൂണ്ടിക്കാട്ടി രക്ഷിതാക്കളാണു കോടതിയെ സമീപിച്ചത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അനുകൂല വിധിയുണ്ടായത്. രോഗിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായതുകൊണ്ടും ഗർഭപാത്രം നീക്കൽ രോഗിയുടെ ക്ഷേമം, ആരോഗ്യം, അന്തസ്സ്, സുരക്ഷ എന്നിവയ്ക്ക് ഉതകുമെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നതുകൊണ്ടും മാത്രമാണ് കോടതി ഈ അനുമതി നൽകുന്നതെന്നാണു ജസ്റ്റിസ് സൂരജ് ഗോവിന്ദൻ ഉത്തരവിൽ പറയുന്നത്. മെഡിക്കൽ പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലിന്റെ ഭാഗമായാണു കോടതിയുടെ തീരുമാനമെന്നും ഒരു വ്യക്തിക്ക് വൈകല്യമുണ്ട് എന്നതുകൊണ്ട് മാത്രം ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കപ്പെടുന്നതായി ഇതിനെ കാണരുതെന്നും കോടതി വ്യക്തമാക്കി.


Source link

Back to top button