AUTO

പുതിയ ക്രേറ്റ മുതൽ ബയോണ്‍ വരെ; ഹ്യുണ്ടേയ് എത്തുന്നു 5 പുതിയ മോഡലുകളുമായി


ഒരുകാലത്ത് ഇന്ത്യന്‍ കാര്‍വിപണിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഹ്യുണ്ടേയ്. എന്നാല്‍ ഇന്ന് ടാറ്റ മോട്ടോഴ്‌സില്‍ നിന്നും മഹീന്ദ്രയില്‍ നിന്നുമെല്ലാം വലിയ വെല്ലുവിളിയാണ് ഹ്യുണ്ടേയ് നേരിടുന്നത്. രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഹ്യുണ്ടേയ് നടത്തുന്നത്. 2026, 2027 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ റോഡുകളിലെത്താന്‍ തയ്യാറെടുക്കുന്ന ഹ്യുണ്ടേയുടെ പ്രധാന മോഡലുകളുടെ വിശദാംശങ്ങള്‍ നോക്കാം. പുതുതലമുറ ഹ്യുണ്ടേയ് ക്രേറ്റഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി വിപണിയിലെ താരമായ ക്രേറ്റയുടെ പുതുതലമുറ മോഡല്‍ വൈകാതെ എത്തും. ഇതിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമായി പുരോഗമിക്കുകയാണ്. ഹ്യുണ്ടേയുടെ ഏറ്റവും പുതിയ കെ3 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ ക്രേറ്റ വരുന്നത്. മുന്‍ മോഡലുകളേക്കാള്‍ കൂടുതല്‍ കരുത്തുറ്റതും സുരക്ഷിതവുമാണ് പുതിയ പ്ലാറ്റ്‌ഫോം. കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, പിക്‌സല്‍ സ്റ്റൈല്‍ ടെയില്‍ ലാംപുകള്‍, ബോക്‌സി സ്റ്റാന്‍സ്, കട്ടിയേറിയ ബോഡി ക്ലാഡിങുകള്‍ എന്നിവയെല്ലാം പുതിയ ക്രേറ്റക്ക് പുതുമയേറിയ ലുക്ക് നല്‍കാന്‍ സഹായിക്കും. ഉള്ളിലും വലിയ മാറ്റങ്ങളോടെയാണ് ഹ്യുണ്ടേയ് എത്തുന്നത്. ഹ്യുണ്ടേയുടെ ഏറ്റവും പുതിയ പ്ലിയോസ് കണക്റ്റ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വലിയ സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുത്തന്‍ ഫോര്‍ ഡോട്ട് സ്റ്റിയറിങ് വീല്‍ എന്നിവ കാബിനിലെ ആകര്‍ഷണങ്ങളാവും. ഹ്യുണ്ടേയ് ബയോണ്‍ ഇന്ത്യയിലെ ഹ്യുണ്ടേയുടെ എസ്‌യുവി വൈവിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ഹ്യുണ്ടേയ് പുതിയ ക്രോസ് ഓവര്‍ മോഡലായ ബയോണുമായി എത്തുന്നത്. ഹ്യുണ്ടേയ് വെന്യുവിനും ക്രേറ്റക്കും ഇടയിലെ മോഡലായിരിക്കും ബയോണ്‍. ഏകദേശം 4.2 മീറ്റര്‍ നീളമുള്ള ഈ ക്രോസ് ഓവര്‍ എസ്‌യുവി മികച്ച ലുക്കും ആധുനിക ഫീച്ചറുകളുമുള്ള വാഹനമായിരിക്കും. 


Source link

Back to top button