LIFESTYLE NEW

സ്വർണനാക്കുള്ള മമ്മികൾ; അമ്പരന്ന് ഗവേഷകർ, കാരണം വിചിത്രം

ഈജിപ്ഷ്യൻ മമ്മികൾ ലോകത്തിന് എന്നും അത്ഭുതമാണ്. തുത്തൻഖാമൻ രാജാവിന്റെ അടക്കം മമ്മികൾ ലോകശ്രദ്ധ നേടിയതാണ്. 2021ൽ ഈജിപ്തിലെ കെസ്വാനയിൽ നിന്ന് ചില മമ്മികളെ ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ ഇവിടെ നിന്ന് കണ്ടെത്തിയ മമ്മികൾ ഒരു പ്രത്യേകത ഉണ്ടായിരുന്നു. അത് ഗവേഷകരെ ശരിക്കും അദ്ഭുതപ്പെടുത്തി. ഈ മമ്മികളിൽ നാക്കുകളുടെ സ്ഥാനത്ത് സ്വർണനാക്കാണ് ഉണ്ടായിരുന്നത്.

മദ്ധ്യ നെെൽ ഡെൽറ്റയിൽ ഉൾപ്പെട്ട കെസ്വാന മേഖലയെ 1989ലാണ് കണ്ടെത്തിയത്. ഈജിപ്തിന്റെ ചരിത്രത്തിലെ ടോളമിക്, റോമൻ കാലഘട്ടങ്ങളിൽ (300 ബിസി മുതൽ 649 എഡി വരെയുള്ള കാലം) ജനവാസമേഖലയായിരുന്നു ഈ സ്ഥലം. സ്വർണനാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളെയും കണ്ടെത്തിയിട്ടുണ്ട്.

പൂർണമായും അടച്ചുബന്ധിച്ച നിലയിലായിരുന്നു പുരുഷ മമ്മി കാണപ്പെട്ടത്. ഇത് തികച്ചും അപൂർവമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. കല്ലറയ്ക്കുള്ളിൽ നാല് ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ മമ്മിയുടെ കല്ലറ നേരത്തെ തുറക്കപ്പെട്ടിരുന്നെന്നും അത്രനല്ല കണ്ടീഷനിലല്ലായിരുന്നെന്നും ഗവേഷകർ പറയുന്നു.

കൂട്ടത്തിൽ ഒരു ചെറിയ നാക്കുകൂടിയുണ്ടായിരുന്നു. ഇത് മൂന്നുവയസുള്ള ഒരു കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണ് ഗവേഷകർ പറഞ്ഞത്. മരണാന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നതിനാലാണ് മമ്മികൾക്ക് സ്വർണനാക്ക് ഘടിപ്പിച്ചതെന്നാണ് ഗവേഷകർ പറയുന്നത്. മരണശേഷം ആത്മാവിന് ദെെവത്തോട് സംസാരിക്കുമെന്നാണ് ഈജിപ്ഷ്യൻസ് കരുതിയിരുന്നത്. അതിനായാണ് മരിക്കുന്നവർക്ക് സ്വർണനാക്ക് ഘടിപ്പിച്ചത്. എന്നാൽ ഈജിപ്തിൽ കണ്ടെടുത്ത ഭൂരിഭാഗം മമ്മികൾക്കും സ്വർണനാക്കുകളില്ല.


Source link

Related Articles

Back to top button