LIFESTYLE

ഒരേ കെട്ടിടത്തിൽ ജീവിക്കുന്നത് നൂറുകണക്കിന് മനുഷ്യർ; പക്ഷേ അയൽക്കാർ ആരെന്ന് പോലും അറിയില്ല! അനുഭവം


നൂറുകണക്കിന് മനുഷ്യർ ആകാശത്തോളം ഉയർന്ന കോൺക്രീറ്റ് കൂരകളിൽ തൊട്ടുരുമ്മി കഴിയുന്നു. സാങ്കേതികമായി പറഞ്ഞാൽ ആരും ഒറ്റയ്ക്കല്ല, ചുറ്റിലും ആൾക്കൂട്ടമാണ്. എന്നാൽ, ഈ അടച്ചിട്ട വാതിലുകൾക്കപ്പുറത്ത് അനുഭവപ്പെടുന്നത് കനത്ത ഏകാന്തതയാണെങ്കിലോ? ആധുനിക നഗരജീവിതം സമ്മാനിക്കുന്ന ഈ വലിയ വൈരുധ്യമാണ് സമൂഹമാധ്യമത്തിൽ വീണ്ടും ചർച്ചയാകുന്നത്.‘സൊസൈറ്റി’കൾക്കുള്ളിലെ ശൂന്യതസുനിത ബാദൽ എന്ന യുവതി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ബാൽക്കണിയിൽ നിന്ന് കാണാവുന്ന ആകാശചുംബികളായ പാർപ്പിട സമുച്ചയങ്ങളുടെ വിശാലമായ ദൃശ്യം പകർത്തിക്കൊണ്ടാണ് അവർ സംസാരിക്കുന്നത്.‘ഈ ഉയരമുള്ള കെട്ടിടങ്ങൾ… അവയിൽ വലിയൊരു ഏകാന്തത ഒളിഞ്ഞിരിപ്പുണ്ട്. അതിനെ നാം ‘സൊസൈറ്റി’ എന്ന് വിളിക്കുന്നു. ആളുകൾക്ക് ഏകാന്തത തോന്നാതിരിക്കാനും ഒരു കൂട്ടായ്മ സൃഷ്ടിക്കാനുമാണ് ഇത്തരം സൊസൈറ്റികൾ കെട്ടിപ്പടുത്തത്. എന്നാൽ ഇന്ന് ഈ കെട്ടിടങ്ങളിൽ ഏകാന്തതയും ശൂന്യതയും മാത്രമാണുള്ളത്. ആരും ആരെയും ശ്രദ്ധിക്കുന്നില്ല, ആർക്കും ആരെയും അറിയില്ല’.വലിയ നഗരങ്ങളിലെ ജീവിതവുമായി ബന്ധപ്പെട്ട വലിയൊരു വൈരുധ്യത്തെയാണ് ഈ വാക്കുകൾ എടുത്തുകാണിക്കുന്നത്. വളരെ ചെറിയൊരു പ്രദേശത്ത് ആയിരക്കണക്കിന് മനുഷ്യർ ഒന്നിച്ച് താമസിക്കുമ്പോഴും, അയൽക്കാരുമായോ ചുറ്റുമുള്ളവരുമായോ ഉള്ള മാനസികമായ അടുപ്പവും ഇടപെടലുകളും തീർത്തും പരിമിതമായി മാറുന്നു.കമ്യൂണിറ്റി ലിവിങ്


Cinema ⏭️

Back to top button