NEWS

ഇ.ഡിയെ ആക്രമിച്ച പ്രതിക്ക് ജാമ്യം; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്


തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ ആക്രമിച്ച കേസിലെ 9-ാം പ്രതി ഹരീഷ് കുമാറിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് എതിരെ പൊലീസ്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കത്തു നല്‍കി. ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് ഇന്നലെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ആദ്യമായാണ് കേസിലെ ഒരു പ്രതിക്ക് ജാമ്യം ലഭിച്ചത്. അന്വേഷണം ഏകദേശം പൂര്‍ത്തിയായെന്നും പ്രതിയുടെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.


Source link

Back to top button