AUTO
35 കി.മീ മൈലേജുമായി ഫ്രോങ്‌സ്; വിപണി പിടിക്കാൻ മാരുതിയുടെ 4 പുതിയ പടക്കുതിരകൾ റെഡി!

ഇന്ത്യയിലെ മറ്റൊരു വാഹന നിർമാതാവിനും ഇല്ലാത്ത ഉൽപന്ന നിര തന്നെയാണ് മാരുതി സുസുക്കിയുടെ പ്ലസ് പോയിന്റ്. ചെറു കാറുകൾ മുതൽ വലിയ എംപിവി വരെ മാരുതി സുസുക്കിയുടെ ലൈനപ്പിലുണ്ട്. വലിയ ഉത്പന്ന നിര നിലനിർത്തുക മാത്രമല്ല ഇടയ്ക്ക് നവീകരിക്കുകയും ചെയ്യുന്നതാണ് മാരുതി സുസുക്കിയുടെ വിജയം. കാലികമായ മാറ്റങ്ങളുമായി ഉടൻ തന്നെ നിരവധി വാഹനങ്ങളാണ് മാരുതി സുസുക്കി വിപണിയിലെത്തിക്കുന്നത്, ഉടൻ തന്നെ വിപണിയലെത്തുന്ന മാരുതി സുസുക്കി വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാംമാരുതി സുസുക്കി ബ്രെസ്സ ഫേസ്‌ലിഫ്റ്റ്മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്റ്റ് എസ്‌യുവിയായ ബ്രെസ്സയുടെ പുത്തൻ പതിപ്പ് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് സൂചന. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ബ്രെസ്സ എത്തുന്നത്. നിലവിലുള്ള 1.5 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എൻജിന് പുറമെ, ഫ്രോങ്‌സിലുള്ള 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എൻജിൻ കൂടി ഇത്തവണ ബ്രെസ്സയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. പുതുക്കിയ ബമ്പറുകൾ, പുതിയ ഗ്രില്ല്, പരിഷ്കരിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, പുത്തൻ അലോയ് വീലുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുണ്ടാകും. മാരുതി സുസുക്കി ഫ്രോങ്‌സ് ഫേസ്‌ലിഫ്റ്റ്മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര അപ്‌ഡേറ്റ്മിഡ്-സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയ്ക്കും ചെറിയ അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും നൽകി പുതുക്കാൻ മാരുതി ഒരുങ്ങുകയാണ്. ഹ്യുണ്ടേയ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായുള്ള മത്സരം കടുപ്പിക്കാൻ അഡ്വാൻസ്ഡ് സേഫ്റ്റി ഫീച്ചറുകളും പുത്തൻ ഇന്റീരിയർ കളർ തീമും ഇതിൽ പ്രതീക്ഷിക്കാം.
Source link


