BUSINESS
‘ബിസിനസ് അവസരങ്ങളുടെ പ്രവാഹം, മുകേഷ് അംബാനി ഓഹരി 26% കുതിക്കും’; ലക്ഷ്യവില ഇങ്ങനെ

വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries). നിലവിൽ പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ മോട്ടിലാൽ ഓസ്വാൾ ഈ ഓഹരിയിൽ 26% വരെ ഉയർച്ചാ സാധ്യതയാണ് കണക്കു കൂട്ടുന്നത്. റിലയൻസ് ഓഹരികൾ 1,655 രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് ഇപ്പോഴത്തെ ഓഹരി വിലയേക്കാൾ ഏകദേശം 26% ഉയർച്ചയാണ്. കമ്പനിയുടെ 2026 മാർച്ച് പാദഫലങ്ങൾ, മാനേജ്മെന്റ് പ്രസന്റേഷൻ എന്നിവ പോസിറ്റീവാണെന്ന് ബ്രോക്കിങ് ഹൗസ് വിലയിരുത്തുന്നു. അടുത്ത അഞ്ച് വർഷത്തിനകം വരുമാനം ഇരട്ടിയിലധികം വർധന നേടുമെന്നാണ് കണക്കാക്കുന്നത്. ജിയോ, റീടെയിൽ, എനർജി സെഗ്മന്റുകൾ ഒരേ സമയം മികച്ച പ്രകടനം നടത്താൻ സാധിക്കുന്ന ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ ഏകതാനത കൈവരിക്കുക പ്രയാസകരമായിരുന്നുസമീപകാലത്ത് മൂല്യം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വ്യക്തമായ ചാലകശക്തിയായി (engine of value creation) ബ്രോക്കറേജ് സ്ഥാപനം കാണുന്നത് ജിയോയെയാണ്. 2026 മുതൽ 2028 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ (FY26-28E) കമ്പനിയുടെ അറ്റാദായത്തിൽ (EBITDA) 18% വാർഷിക വളർച്ചയാണ് (CAGR) അവർ പ്രവചിക്കുന്നത്. ഈ കാലയളവിൽ ഗ്രൂപ്പിന്റെ മൊത്തം അറ്റാദായ വളർച്ചയുടെ ഏകദേശം 80 ശതമാനവും ഡിജിറ്റൽ സേവനങ്ങളിൽ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റിലയൻസിന്റെ ജിയോ വഴിയുള്ള വളർച്ച പല വഴികളിലൂടെയാണ് മുന്നേറുന്നത്. നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യതകൾ മാനേജ്‌മെന്റ് പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല. പുതിയ വരിക്കാരുടെ എണ്ണത്തിൽ മികച്ച രീതിയിലുള്ള വളർച്ച തുടരുന്നുണ്ട്. നാലാം പാദത്തിൽ പ്രതിശീർഷ ഡാറ്റാ ഉപഭോഗം പ്രതിമാസം 42.3 ജി.ബി എന്ന നിരക്കിലെത്തി. ഫിക്സഡ് ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിൽ വർഷത്തിലുടനീളം ഏകദേശം 10 ദശലക്ഷത്തിന്റെ വർദ്ധനവുണ്ടായി. കോർപ്പറേറ്റ്/ബിസിനസ്സ് മേഖലയിൽ, മാനേജ്ഡ് കണക്റ്റിവിറ്റിക്കും ‘മേഘ്‌രാജ്’ (Meghraj) എന്ന എ.ഐ ക്ലൗഡ് പ്ലാറ്റ്‌ഫോമിനും പ്രാരംഭ ഘട്ടത്തിലാണെങ്കിലും വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്.സമാനമായി റീടെയിൽ, എനർജി ബിസിനസുകളും വളർച്ചയുടെ പാതയിലാണ്. 2026-28 സാമ്പത്തിക വർഷങ്ങളിൽ 12% വാർഷികാധിഷ്ഠിത വളർച്ച റീടെയിൽ ബിസിനസിൽ ഉണ്ടാകാം. സമാനമായി ഹോർമുസ് കടലിടുക്ക് തുറന്നത് എനർജി ബിസിനസിനും നേട്ടം നൽകിത്തുടങ്ങുമെന്നും മോട്ടിലാൽ ഓസ്വാൾ വിലയിരുത്തുന്നുDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Source link


