NEWS
‘ഉത്സവപറമ്പല്ല നിയമസഭ, ഓളം വെട്ടി നടക്കരുത്, മുഖം തിരിഞ്ഞ് നിൽക്കരുത്; ഇരിക്കുമ്പോഴും പോകുമ്പോഴും വണങ്ങണം’

ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ എംഎൽഎമാർക്കു നൽകിയ താക്കീതുകൾ നിരവധി. ശാസിച്ചും ചിരിച്ചും സഭാമര്യാദകളെപ്പറ്റി അദ്ദേഹം അംഗങ്ങളെ ഓർമിപ്പിച്ചു. സഭാ മര്യാദകൾ മറക്കുകയാണോ എംഎൽഎമാർ?. പുതിയ എംഎൽഎമാർ ധാരാളം എത്തിയതിനാലാണോ ഈ പ്രശ്നം? പുതിയ അംഗങ്ങൾ മുതിർന്ന അംഗങ്ങളെ സഭയിൽ മാതൃകയാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓർമിപ്പിച്ചു. നിയമസഭയിലെ നടപടിക്രമങ്ങൾ ചട്ടങ്ങൾകൊണ്ട് നിയന്ത്രിക്കപ്പെടുന്നതാണെങ്കിലും അവയ്ക്കൊപ്പം ചില സഭാമര്യാദകളും അംഗങ്ങൾ പാലിക്കേണ്ടതുണ്ട്. സഭയുടെ അന്തസ്സും ചർച്ചകളുടെ ഗൗരവവും നിലനിർത്താനാണ് ഈ മര്യാദകൾ. അവയെന്തൊക്കെയെന്ന് പരിശോധിക്കാം.സഭയ്ക്കുള്ളിൽ നടക്കാൻ പാടില്ലേ? സഭയിൽ ഗൗരവകരമായ ചർച്ചകൾ നടക്കുമ്പോൾ, ഉല്ലാസയാത്ര നടത്തുന്നതുപോലെ സഭയുടെ നടുവിലൂടെ ഓളംവെട്ടി നടക്കുന്നതു പൂർണമായും ഒഴിവാക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ കർശന മുന്നറിയിപ്പ്. പല പ്രാവശ്യം പറഞ്ഞതാണ്, ഇനി ഇതു പറയാൻ ഇടയാക്കരുതെന്നും സ്പീക്കർ പറഞ്ഞു. കഴിഞ്ഞ ദിവസം ഉമാ തോമസ് എംഎൽഎ സംസാരിക്കുന്നതിനിടെ ഇടപെട്ടാണ് തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകിയത്.മര്യാദ പാലിക്കണം കേട്ടോ
Source link


