AUTO

പുതിയ പ്ലാറ്റ്ഫോം, കുടുതൽ റേഞ്ച്; ഏഥറിന്റെ പുതിയ സ്കൂട്ടർ ഓഗസ്റ്റ് 29 ന്


ഏഥർ എനർജിയുടെ ഇഎൽ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന പുതിയ സ്കൂട്ടർ ഓഗസ്റ്റ് 29 ന് പുറത്തിറക്കും. ബെംഗളൂരുവിൽ ഓഗസ്റ്റ് 29ന് നടക്കാനിരിക്കുന്ന എഥർ കംമ്യൂണിറ്റി ഡെ 2026–ൽ പുതിയ സ്കൂട്ടർ അവതരിപ്പിക്കും. പുതിയ മോഡലിന്റെ ടെസ്റ്റിങ് പൂർത്തിയാക്കി.  ഹാൻഡിൽബാർ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, വലിയ എൽഇഡി ഡിആർഎൽ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി മൂന്നു ഇവി മോഡലുകൾ ഏഥർ പ്ലാൻ ചെയ്യുന്നുണ്ട്. ഇവയിൽ ആദ്യത്തേതാണ് ഇഎൽ 01. കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച മോഡലിൽ മുന്നിൽ 14–ഇഞ്ച് അലോയ് വീലും പിന്നിൽ 12–ഇഞ്ച് അലോയ് വീലുമായിരുന്നു. 2kWh, 5kWh ബാറ്ററി സർപ്പോർട്ട് ചെയ്യുന്നതാണ് പുതിയ പ്ലാറ്റ്ഫോം. വ്യത്യസ്ഥ റേഞ്ചുള്ള ഒന്നിലധികം വേരിയന്റുകൾ പ്രതീക്ഷിക്കാം.  7–ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, നാവിഗേഷൻ, മറ്റു ടെക്നോളജി ഫീച്ചറുകൾ എന്നിവയെല്ലാം പുതിയ മോഡലിൽ ഉണ്ടാകും.ഇഎൽ പ്ലാറ്റ്ഫോംഭാവയിൽ സ്കൂട്ടർ മേഖലയിൽ ഏഥറിന്റെ കുതിപ്പിന് കരുത്തേകുന്നതിനായി പുതിയ പ്ലാറ്റ്ഫോം 2025 ലെ ഏഥർ കമ്യൂണിറ്റി ഡെയിലാണ് അവതരിപ്പിച്ചത്. ഏഥർ സ്കൂട്ടറുകളുടെ നട്ടെല്ലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ത വലിപ്പത്തിലും ഘടനയിലുമുള്ള സ്കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിർമിക്കാം. 26 ലക്ഷം കിമോമീറ്റർ ഫീൽഡ് ഡാറ്റയുടെ സഹായത്തോടെയാണ് ഈ പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. മോണോഷോക്ക് സസ്പെൻഷൻ സംവധാനത്തിലുള്ള വാഹനങ്ങൾ, വിവിധ ടയർ സൈസിലുള്ള മോഡലുകൾ എന്നിവ ഭാവിയിൽ പ്രതീക്ഷിക്കാം. ബജറ്റ് ഫ്രണ്ട്‌ലി സ്കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി അവതരിപ്പിച്ചേക്കും. ഒരേ സമയം വ്യത്യസ്ത വിഭാഗത്തിലുള്ള ബോഡി ടൈപ്പും ബാറ്ററി പാക്കുകളും ഉൾക്കൊള്ളാൻ കഴിയും. കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാനും അസംബിൾ ചെയ്യാനും പറ്റും. ഈ പ്ലാറ്റ്ഫോമിൽ 15% വേഗത്തിൽ അസംബ്ലിങ് സാധ്യമാകും. രണ്ടിരട്ടി വേഗത്തിൽ സർവീസിങും ചെയ്യാം. പിരിയോഡിക് സർവീസ് 10,000 കിമീ ആണ്. പുതിയ പ്ലാറ്റ്ഫോമിൽ മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഏഥർ ഒരുക്കുന്നത്. ബ്രേക്കിങ് ഡിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കുന്ന അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം ഇതിലുണ്ടാകും. അതുപോലെ ഇലക്ട്രിക് മോട്ടറുമായി ബന്ധിപ്പിക്കുന്ന ഓൺബോർഡ് ചാർജർ കൺട്രോൾ സംവിധാനം ഉണ്ടാകുമെന്നതിനാൽ പോർട്ടബിൾ ചാർജർ കൊണ്ടുനടക്കേണ്ടതില്ല.  ഇഎൽ 01 പ്രൊഡക്‌ഷൻ കോഡ് നെയിം ആണ്. പുതിയ പേര് പുറത്തുവിട്ടില്ല. പ്രതീക്ഷിക്കുന്ന വില ₨1.30–1.85 ലക്ഷം വരെ. 


Source link

Back to top button