NEWS

സിജോ എവിടെ? വീണ്ടും ചോദ്യം ഉയരുന്നു; പൊലീസ് അന്വേഷണം തുടരാൻ തീരുമാനം


നാദാപുരം ∙ കണ്ണൂർ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം അല്ലെന്ന് വ്യക്തമായിരിക്കെ വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ തിരോധാനം വീണ്ടും ചോദ്യമായി അവശേഷിക്കുന്നു. 2014ൽ ആണ് സിജോയെ കാണാതായത്. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. കല്ലറയിൽ കണ്ടെത്തിയ മൃതദേഹം സിജോയുടേതായിരിക്കാം എന്ന വിശ്വാസമായിരുന്നു സിജോയുടെ കുടുംബത്തിന്. സിജോയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം പുനരാരംഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വാളൂക്കിലെ ആലപ്പാട്ട് സ്കറിയയുടെയും ത്രേസ്യാമ്മയുടെയും മകനാണ് സിജോ. ത്രേസ്യാമ്മയുടെ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണം തുടരാനാണ് കുറ്റ്യാടി പൊലീസിന്റെ തീരുമാനം. 


Source link

Back to top button