BUSINESS
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നെസ്‌കഫേ കിയോസ്‌ക് തുടങ്ങി നെസ്‍ലെ ഇന്ത്യ

തൃശൂര്‍∙ റെയില്‍വേയുമായി സഹകരിച്ച് നെസ്‍ലെ ഇന്ത്യ തൃശൂര്‍ സ്റ്റേഷനില്‍ നെസ്‌കഫേ കിയോസ്‌ക് തുറന്നു. നെസ്‍ലെയുടെ ‘നെസ്‍ലെ പ്രഫഷനല്‍’ ആണ് കിയോസ്ക് തുറന്നത്. നെസ്‍ലെയും റെയിൽവേയും തമ്മിൽ സഹകരിച്ചുള്ള ആദ്യ കിയോസ്കാണിത്. രാജ്യത്തുടനീളമുള്ള വിവിധ റെയില്‍വേ ഡിവിഷനുകളില്‍ ഇത്തരം കിയോസ്‌കുകള്‍ ആരംഭിക്കാന്‍ നെസ്‍ലെ പ്രഫഷനല്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, യാത്രാ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്താകമാനം 1000ൽ അധികം കിയോസ്‌കുകള്‍ നെസ്‍ലെ പ്രഫഷനലിന്റെ റീട്ടെയില്‍ വണ്‍ ശൃംഖലയിലുണ്ട്.
Source link


