AUTO
സൗബിൻ ഷാഹിറിന് പുതിയ ആഡംബര വാഹനം, ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് സെഡാൻ സ്വന്തമാക്കി താരം

ബിഎംഡബ്ല്യുവിന്റെ കിടിലൻ പെർഫോമൻസ് സെഡാൻ ഗാരിജിലെത്തിച്ച് സൗബിന് ഷാഹിർ. സിന്തൈറ്റ് ഗ്രൂപ് ഉടമ വിജു ജേക്കബ് കഴിഞ്ഞ വർഷം സ്വന്തമാക്കിയ എം4 കോംപറ്റീഷൻ പെർഫോമൻസ് മോഡലാണ് സൗബിൻ സ്വന്തമാക്കിയത്. ഹർമൻ മോട്ടോഴ്സ് ഉടമകളാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.ഇന്റീരിയറിൽ എം സ്പോര്‍ട് സീറ്റുകള്‍, ലെതര്‍ അപ്പ്ഹോള്‍സ്റ്ററി, കാര്‍ബണ്‍-ഫൈബര്‍ ഫിനിഷുകള്‍, അംബിയന്റ് ലൈറ്റിങ്, കര്‍വ്ഡ് ഡിസ്പ്ലേ എന്നിവയുണ്ട്. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ പെട്രോള്‍ എൻജിനാണ് ബിഎംഡബ്ല്യു എം4 കോംപറ്റീഷനിൽ. 530 ബിഎച്ച്പി കരുത്തും 650 എൻഎം ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കും ഈ എൻജിൻ. വേഗം 100 കടക്കാൻ വെറും 3.5 സെക്കന്‍ഡില്‍ മാത്രം മതി.
Source link


