NEWS

പത്താം ക്ലാസുകാരന്റെ വാട്ടർ ബോട്ടിലിൽ‌ ചാരായം; രണ്ട് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്


കോഴിക്കോട് ∙ താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ സ്കൂൾ ബാഗിലെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം. അധ്യാപകർ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചത്. വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയതോടെ കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാർഥി എത്തിച്ചു നൽകിയതാണ് എന്നാണ് വിദ്യാർഥി അധ്യാപരെ അറിയിച്ചത്. മറ്റ് കുട്ടികള്‍ക്കും ഇത്തരത്തില്‍ ചാരായം എത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് വിവരം ലഭിച്ചു. പിന്നീട് അധ്യാപകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.


Source link

Back to top button