NEWS

വീര്യം കുറഞ്ഞ മദ്യം: ബക്കാഡി അനുമതി തേടിയത് എൽഡിഎഫിന്റെ കാലത്ത്, അന്ന് മന്ത്രി എം.വി. ഗോവിന്ദൻ


തിരുവനന്തപുരം∙ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ അനുമതി തേടി ബക്കാഡി കമ്പനി ഇടതു സര്‍ക്കാരിനു 2021ല്‍ അയച്ച കത്ത് പുറത്ത്. മുന്‍ എക്സൈസ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനാണ് കമ്പനി സീനിയര്‍ മാനേജര്‍ 2021 സെപ്റ്റംബര്‍ 17ന് കത്തു നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 29ന് തന്നെ തുടര്‍നടപടി ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി നികുതി വകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. ബക്കാഡിയും എസ്ഡിഎഫ് ഇന്‍ഡസ്ട്രീസും നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിര്‍വചനം നല്‍കിയ വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് എക്‌സൈസ് മന്ത്രി നിര്‍ദേശിച്ചിരുന്നത്. 


Source link

Back to top button