NEWS

വിശ്വാസ്യതയും മാനുഷികതയും ഉറപ്പാക്കൽ മാധ്യമപ്രവർത്തകരുടെ ദൗത്യം: രത്തൻ യു.കേൽക്കർ


കോട്ടയം ∙ വാർത്ത ആദ്യം നൽകുന്നവരെയല്ല, വിശ്വാസ്യതയോടെ നൽകുന്നവരെയാണു ലോകം ഓർമിക്കുകയെന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു.കേൽക്കർ പറഞ്ഞു. മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്റെ (മാസ്കോം) 24–ാം ബാച്ചിന്റെ ബിരുദ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശരിയായ വിവരങ്ങൾ വിശ്വാസ്യതയോടെയും മാനുഷികതയോടെയും അവതരിപ്പിക്കുകയാണ് മാധ്യമപ്രവർത്തകരുടെ യഥാർഥ ദൗത്യം. ശാസ്ത്രം അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ വാർത്തകൾ തയാറാക്കുന്നതും പ്രസംഗങ്ങൾ എഴുതുന്നതും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു (എഐ) ചെയ്യാൻ കഴിയുന്നുണ്ട്. എന്നാൽ, സഹാനുഭൂതി, അനുകമ്പ, ധാർമികബോധം എന്നിവ മനുഷ്യനെ എഐയിൽനിന്നു വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. എല്ലാക്കാര്യങ്ങളും പഠിക്കാനുള്ള കൗതുകം, അനുകമ്പ, സാങ്കേതികവിദ്യയോടു പൊരുത്തപ്പെടാനുള്ള കഴിവ്, പുതിയ അറിവുകളും അനുഭവങ്ങളും തുടർച്ചയായി നേടാനുള്ള മനസ്സ് എന്നീ 5 ഗുണങ്ങൾ വിദ്യാർഥികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 


Source link

Back to top button