പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) പരിധിയിൽ നിന്ന് ജനവാസ മേഖലകളും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇക്കാര്യമുന്നയിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കാൻ മന്ത്രി സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇ,എസ്.എയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാട് കേന്ദ്രത്തെ അറിയിക്കും. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാന്തിൽ കേരളം സമർപ്പിച്ച ശുപാർശകൾ ചർച്ച ചെയ്യാൻ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും യോഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ച തുടർനടപടികൾ തീരുമാനിക്കുന്നതിന് ഈ മാസം 30ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പരിസ്ഥിതി വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യവും വ്യാഴാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തു.
Source link
NEWS


