NEWS
‘കളവ് പറയാൻ മടിയില്ലാത്ത മുഖ്യമന്ത്രി; പിഎം ശ്രീയുടെ ഭാഗമായി നയാപൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയില്ല’

കണ്ണൂർ ∙ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കളവ് പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാർ ബിജെപിക്ക് പൂർണമായി കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ‘‘പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷനേതാവും ലീഗ് നേതാക്കളും പറഞ്ഞിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലാണെന്നാണ്. അധികാരത്തിൽ വന്നാൽ ഒരു തരത്തിലും തുടരില്ലെന്ന് സതീശൻ അടിവരയിട്ട് പറഞ്ഞതാണ്. കെ.എം. ഷാജിയെപ്പോലെയുള്ളവർ പറഞ്ഞത് പിഎം ശ്രീ അറബിക്കടലിൽ തള്ളുമെന്നാണ്. കാവിവത്കരണത്തിന്റെ ഭാഗമായി സിപിഎമ്മും ബിജെപിയും ചേർന്നു നടത്തുന്ന ഡീലാണ് എന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോൾ പദ്ധതി നടപ്പാക്കുമെന്ന് മാത്രമല്ല വലിയ കളവാണ് പറയുന്നതും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയെന്നാണ് സതീശൻ പറഞ്ഞത്. കളവ് പറയുന്നതിൽ യാതൊരു മടിയുമില്ലാത്ത പ്രതിപക്ഷ നേതാവിനെ നമുക്ക് അറിയാം. ഇപ്പോൾ മുഖ്യമന്ത്രിയായപ്പോഴും അങ്ങനെ തന്നെ പറയുന്നു.
Source link


