NEWS
‘എല്ലാവർക്കും ഒരു പോലത്തെ കസേര മതി’; ഇരിപ്പിടത്തിലെ ആർഭാടം ഒഴിവാക്കി മന്ത്രി

തിരുവനന്തപുരം ∙ ലോകകപ്പ് ഫുട്ബോൾ പ്രചരണാർഥം സംസ്ഥാന കായികവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തനിക്കായി സംഘാടകർ ഒരുക്കിയ പ്രത്യേക ഇരിപ്പിടം ഒഴിവാക്കി മന്ത്രി ഒ.ജെ. ജനീഷ്. വൈകിട്ട് മാനവീയം വീഥിയിൽ ആയിരുന്നു കായികവകുപ്പ് ലോകകപ്പ് ഫുട്ബോൾ പ്രചരണ പരിപാടിയായ ‘TRIONDA 2K26’ സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ വേദിയിൽ മന്ത്രിക്കായി സംഘാടകർ പ്രത്യേകം ഇരിപ്പിടം ഒരുക്കുകയായിരുന്നു. തനിക്ക് പ്രത്യേക ഇരിപ്പിടം ആവശ്യമില്ലെന്നും എല്ലാവർക്കും ഒരു പോലത്തെ കസേര മാത്രം മതിയെന്നും മന്ത്രി സ്നേഹപൂർവം സംഘാടകരോട് അറിയിക്കുകയായിരുന്നു. ഒടുവിൽ കസേരയിലെ തുണി എടുത്തു മാറ്റിയ ശേഷമാണ് മന്ത്രി ഇരുന്നത്.
Source link


