CINEMA

‘കാവാലയ്യ ഗാനത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സംതൃപ്തി തോന്നിയില്ല’; കാരണം വെളിപ്പെടുത്തി തമന്ന

മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. 2023ൽ പുറത്തിറങ്ങിയ ‘ജയിലർ’ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനത്തിൽ തമന്ന അഭിനയിച്ചിരുന്നു. രജനികാന്ത് നായകനായ ചിത്രത്തിലെ ഈ ഗാനം അന്ന് സൂപ്പർ ഹിറ്റായിരുന്നു. ഇതിലെ നടിയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. രജനികാന്തിന്റെയും തമന്നയുടെയും ഗാനരംഗത്തിലെ കോംബോ ശ്രദ്ധേയമായിരുന്നു. അനിരുദ്ധാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴും ഗാനത്തിന്റെ വരികൾക്കനുസരിച്ച് സോഷ്യൽ മീഡിയയിൽ ചുവട് വയ്ക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ ആ ഗാനത്തെക്കുറിച്ച് തമന്ന നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ തമന്നയുടെ വീട് സന്ദർശിച്ച വീഡിയോ കഴിഞ്ഞദിവസം യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ഇതിൽ ഇരുവരും സിനിമയെക്കുറിച്ചും അതിലെ ചില ഗാനങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഇതിനിടെയാണ് ‘കാവാലായ്യ’ ഗാനത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

‘കാവാല ഗാനത്തിൽ മികച്ചരീതിയിൽ എനിക്ക് പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല, ഗാനത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ എനിക്ക് തൃപ്തി തോന്നിയിരുന്നില്ല. കാരണം ഇതിലും നന്നായി ആ ഗാനത്തിന് ചുവടുവയ്ക്കാൻ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ആജ് കി രാത്ത് എന്ന സ്ത്രീ 2വിലെ ഗാനത്തിന് ഏകദേശം 15 ദിവസം ഞാൻ റിഹേഴ്സൽ ചെയ്തിരുന്നു’- തമന്ന വ്യക്തമാക്കി.


Source link

Back to top button