SPORTS

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചറി, ഇരട്ട സെഞ്ചറി കൂട്ടുകെട്ട്; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ


ലക്‌നൗ ∙ ഇരട്ട സെഞ്ചറി കൂട്ടുകെട്ടുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും മൈതാനത്ത് നിറഞ്ഞാടിയ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. 49.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 402 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 141 പന്തിൽ 224 റൺസ് അടിച്ചുകൂട്ടിയ ഗിൽ – ഇഷാൻ കിഷൻ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. ഗിൽ 2 സിക്സും 22 ഫോറുമുൾപ്പെടെ 110 പന്തിൽ 154 റൺസ് നേടിയപ്പോൾ ഇഷാൻ കിഷൻ 7 സിക്സും 14 ഫോറുമുൾപ്പെടെ 79 പന്തിൽ 125 റൺസെടുത്തു. ഏകദിന ക്രിക്കറ്റിൽ ഇരുവരുടെയും രണ്ടാമത്തെ ഉയർന്ന സ്കോറാണിത്. 2022 ൽ ഹരാരെയിൽ സിംബാബ്‍വേയ്‌ക്കെതിരെ നേടിയ 130 റൺസാണ് ഗിൽ മറികടന്നത്. 2023 ൽ ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ നേടിയ 208 റൺസാണ് ഗില്ലിന്റെ ഉയർന്ന സ്കോർ. ഏകദിനത്തിൽ ഇഷാൻ കിഷന്റെ രണ്ടാമത്തെ സെഞ്ചറിയാണിത്. 2022 ൽ ബംഗ്ലദേശിലെ ചത്തോഗ്രമിൽ ബംഗ്ലദേശിനെതിരെ നേടിയ 210 റൺസാണ് ഇഷാന്റെ ഉയർന്ന സ്കോർ. 


Source link

Back to top button