NEWS

ഇറാനും യുഎസും ഇടക്കാല കരാറിലേക്ക്? ധാരണാപത്രം പുറത്ത്; പ്രധാന വ്യവസ്ഥകൾ ഇങ്ങനെ


വാഷിങ്ടൻ/പാരിസ്∙ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജി7 ഉച്ചകോടിയിലെ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. കരാർ നാളെയോ അതിനടുത്ത ദിവസമോ ഒപ്പുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽവച്ച് കരാർ ഒപ്പിടുമെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. ‘ആണവായുധം വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും അതാണ് പ്രധാനപ്പെട്ട കാര്യം. കരാറിന്റെ പകർപ്പ് ഇസ്രയേലിന് അയച്ചിട്ടുണ്ടെന്നും ഇസ്രയേൽ മികച്ച പങ്കാളികളാണ്. എന്നാൽ ഹിസ്ബുല്ലയുമായുള്ള ബന്ധത്തിൽ അൽപംകൂടി മികച്ച ഇടപെടൽ ഇസ്രയേൽ ചെയ്യേണ്ടതുണ്ട്. ഇറാന് 30,000 കോടി ഡോളറിന്റെ പുനരുദ്ധാരണ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകുമെന്ന വാർത്തകൾ തെറ്റാണ്. അവർ (ഇറാൻ) എല്ലാ കാര്യങ്ങളും ശരിയായി ചെയ്തെന്നു ബോധ്യപ്പെട്ടാൽ മാത്രമേ എണ്ണ വിൽക്കാനും പുനരുദ്ധാരണ ഫണ്ട് ഉപയോഗിക്കാനും അനുവദിക്കൂ. നന്നായി മുന്നോട്ടുപോയില്ലെങ്കിലും കരാറിൽ ഉറച്ചുനിന്നില്ലെങ്കിലും അവരെ വീണ്ടും ആക്രമിക്കും.’–ട്രംപ് പറഞ്ഞു.∙ ലബനനടക്കം എല്ലാ വിഭാഗങ്ങളും സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കും


Source link

Back to top button