NEWS
ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊന്നു; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

ലക്നൗ∙ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം കനാലിലെറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ. അർപ്പിത് പരാഷർ എന്നയാളെയാണ് മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ബാസുമയിലാണ് സംഭവം.പട്യാലയിൽ ബന്ധുവിന്റെ വീട്ടിൽനിന്ന് പഠിക്കുകയായിരുന്ന കുട്ടി അവധി ആഘോഷിക്കുന്നതിനായാണ് ബാസുമയിൽ താമസിക്കുന്ന അമ്മയുടെ അടുത്തെത്തിയത്. സൗദി അറേബ്യയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ് ഗുർസേവക് സിങ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഗ്രാമത്തിൽ സൈക്കിൾ ഓടിച്ച ശേഷം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ തിരിച്ചെത്തുകയും സൈക്കിൾ വീട്ടിൽവച്ച ശേഷം കളിക്കാനായി വീണ്ടും പുറത്തുപോകുകയും ചെയ്തു. തൊട്ടുപിന്നാലെ കാറിലെത്തിയ പ്രതി കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ മുത്തശ്ശി ബൽജീന്ദർ സിങ് കുട്ടിയെ തേടിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് ആറുമണിയായിട്ടും കുട്ടിയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
Source link


