‘ഡിവോഴ്സ് മണക്കുന്നു’; നസ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാവുന്നു

തെന്നിന്ത്യൻ നായികയും മലയാളികളുടെ പ്രിയങ്കരിയുമായ നസ്രിയ നസീമിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധനേടുന്നു. ‘കാളകൾ ചുവന്ന കൊടികളുടെ പിന്നാലെ പായുന്നത് വെറും ഭ്രാന്താണെന്നാണ് ഞാൻ കരുതിയിരുന്നത്, എന്നാൽ ഇപ്പോൾ ഞാനും അവിടെയെത്തിയിരിക്കുന്നു’- എന്ന വരികളാണ് താരം സ്റ്റോറിയാക്കിയിരിക്കുന്നത്.
മോശം സ്വഭാവമുള്ള, അപകടകാരികളായ ആളുകളെ സൂചിപ്പിക്കാൻ സൈബർ ലോകം ഉപയോഗിക്കുന്ന പദമാണ് റെഡ് ഫ്ളാഗ്. മോശം അനുഭവങ്ങളെയും സംഭവങ്ങളെയും റെഡ് ഫ്ളാഗായി വിശേഷിപ്പിക്കാറുണ്ട്. നസ്രിയയുടെ സ്റ്റോറിക്ക് പിന്നാലെ പലതരം അഭ്യൂഹങ്ങളാണ് പരക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ നസ്രിയയും ഫഹദ് ഫാസിലും വേർപിരിയുകയാണെന്ന പ്രചാരങ്ങളാണ് അവയിൽ ചിലത്. ഡിവോഴ്സ് മണക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ നടിയുടെ സ്റ്റോറി പങ്കുവച്ചുകൊണ്ട് ചിലർ പറയുന്നത്.
എന്നാൽ ടൊവിനോ തോമസിനൊപ്പം നസ്രിയ പ്രധാന വേഷത്തിലെത്തുന്ന ‘എൽ ക്ളാസിക്കോ’ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷന്റെ ഭാഗമാണ് സ്റ്റോറിയെന്നാണ് മറ്റുചിലരുടെ വാദം. സ്പെയിനിന്റെ പശ്ചാത്തലത്തിൽ കാളപ്പോരിനും ഫുട്ബോളിനും പ്രാധാന്യം നൽകുന്നതാണ് ചിത്രമെന്നാണ് വിവരം. മാത്രമല്ല, നസ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇപ്പോഴും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുള്ളതും ചിലർ ചൂണ്ടിക്കാട്ടുന്നു.
Source link


