NEWS
കേരള സർവകലാശാല

അലോട്ട്മെന്റ്
നാലുവർഷ ബിരുദ കോഴ്സിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/fyugp 2026 വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. 18 മുതൽ 22വരെ പ്രവേശനം നേടാം.
ബി.എഡ് കോഴ്സിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. https://admissions.keralauniversity.ac.in/bed2026. ഓൺലൈൻ രജിസ്ട്രേഷൻ 19ന് അവസാനിക്കും. ഹെൽപ്പ് ലൈൻ-8281883053
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ പരീക്ഷയുടെ പ്രാക്ടിക്കൽ 22ന് അതത് സെന്ററുകളിൽ നടത്തും.
വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്,നാല് സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
Source link
NEWS


