ഡെന്റൽ കോളേജി വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യ : ലോൺ ആപ്പ് ജീവനക്കാരൻ നോയിഡയിൽ പിടിയിലായി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നോയിഡയിലെ ലോൺ ആപ്പ് സ്ഥാപനത്തിലെ ടെലികോളർ ഉത്തർപ്രദേശ് സ്വദേശി സൗരവ് അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘം നോയിഡയിലെത്തിയാണ് പിടികൂടിയത്. ലോൺ ആപ്പ് വായ്പയെടുത്ത നിതിനെയും അദ്ധ്യാപിക ഡോ. ലത ശശിധരനെയും ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയത് ഇയാളാണ്.
സ്ഥാപനത്തിന് സമീപത്തു വച്ച് മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്.നോയിഡയിലെ വി.പി. സെക്യൂരിറ്റീസെന്ന സ്ഥാപനം ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പ് വഴി കോടികളുടെ ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി. 36 ശതമാനം കൊള്ളപ്പലിശയ്ക്കാണ് ലോൺ നൽകിയിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവർ അറസ്റ്റിലായിരുന്നു.
അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ മധുസൂദനൻ, എ.എസ്.ഐ പ്രമോദ് എന്നിവരാണ് നോയിഡയിൽ പോയത്. പ്രതിയെ കണ്ണൂരിലെത്തിച്ചു.
Source link
NEWS


