NEWS
പിണറായിയെ സ്തുതിച്ച് ‘ കാവലാൾ ‘ പാട്ടെഴുതിയ താത്കാലിക ജീവനക്കാരനെ പുറത്താക്കി

തിരുവനന്തപുരം : എൽ.ഡി.എഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പാട്ടെഴുതിയ രചയിതാവിനെ പുറത്താക്കി. ധനകാര്യ വകുപ്പ് മെസഞ്ചറായിരുന്ന ചിത്രസേനനെന്ന പൂവത്തൂർ ചിത്രസേനനെ ആണ് പുറത്താക്കിയത്. ഓഫീസ് അറ്റൻഡറായി വിരമിച്ച പൂവത്തൂർ ചിത്രസേനന് പിണറായി സർക്കാർ താത്കാലിക ജീവനക്കാരനായി പുനർനിയമനം നൽകുകയായിരുന്നു.
ഇടതു സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്നു. പിണറായി വിജയനെ പുകഴ്ത്തി സെക്രട്ടേറിയറ്റിലാണ് ചെമ്പടയ്ക്ക് കാവലാൾ എന്ന വാഴ്ത്തുപാട്ട് അവതരിപ്പിച്ചത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പരിപാടിയിൽ നൂറോളം വനിതാ ജീവനക്കാർ ചേർന്നാണ് സ്തുതി ഗീതം ആലപിച്ചത്.
Source link
NEWS


