test del 5 copy of del 3

പിണറായി മത്സരിക്കേണ്ടായിരുന്നു, ശൈലജയെ മാറ്റിയത് പാളി; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ ചെറുപ്പക്കാർക്ക് എതിർപ്പ്


ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിൽ ഭൂരിപക്ഷ നിലപാട്. ആരെ പ്രതിപക്ഷനേതാവ് ആക്കണമെന്ന വിഷയം പിബിയിൽ ചർച്ച ചെയ്തില്ല. എന്നാൽ, പി.എ.മുഹമ്മദ് റിയാസിനെ പരിഗണിക്കണമെന്ന് അനൗപചാരിക ചർച്ചകളിൽ പരാമർശമുണ്ടായപ്പോൾ പിബിയിലെ ചെറുപ്പക്കാരുൾപ്പെടെ എതിർത്തെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.തിരഞ്ഞെടുപ്പ് മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി എം.എ.ബേബി അഭിപ്രായപ്പെട്ടതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പിണറായി മൽസരിക്കാതെ പ്രചാരണ നായകനായി നിന്നാൽ മതിയായിരുന്നുവെന്നു പലരും പറഞ്ഞു. പിണറായിയല്ല മുഖ്യമന്ത്രിസ്ഥാനാർഥിയെന്നും മാറ്റത്തിനു തയാറെന്നുമുള്ള സന്ദേശം നൽകിയിരുന്നെങ്കിൽ തിരിച്ചടിയുടെ ആഘാതം കുറയുമായിരുന്നുവെന്നാണു വാദം.ന്യൂഡൽഹി ∙ കേരളത്തിൽ സിപിഎമ്മിലെ പ്രശ്നങ്ങൾ പാർട്ടി കമ്മിറ്റികൾ വിലയിരുത്തിയാൽ മതിയാവില്ലെന്നും സംസ്ഥാന പ്ലീനം വിളിച്ച് തുറന്ന വിമർശനത്തിനു വേദിയൊരുക്കണമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിൽ അഭിപ്രായം. തിരുത്തലുകൾ ചട്ടപ്പടി മാത്രമെങ്കിൽ നിലനിൽപ് പ്രതിസന്ധിയിലാകുമെന്നും അഭിപ്രായമുണ്ടായി.


Source link

Back to top button