നല്ല കാലത്തിലൂടെ എന്ന് സാമന്ത, 50 കോടി നേടി മാ ഇന്റി ബംഗാരം

സിനിമയിലും ജീവിതത്തിലും നല്ല സമയത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നടി സാമന്ത.
തെലുങ്ക് ചിത്രമായ ‘മാ ഇന്റി ബംഗാരം” 50 കോടി കളക്ഷൻ നേടി മുന്നേറുമ്പോഴാണ് സാമന്തയുടെ തുറന്നുപറച്ചിൽ.
കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് താൻ കുറച്ചുനാളുകളായി കടന്നുപോയത്. ആളുകൾ പൂർണമായി ഒഴിവാക്കിയ ഒരു സമയം ഉണ്ടായിരുന്നു. ഇനി അഭിനയത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്ന ആയിരക്കണക്കിന് കമന്റുകളാണ് വായിച്ചത്. ഒരു ഘട്ടത്തിൽ അത് സത്യമാണെന്ന് തനിക്കു പോലും തോന്നി. എന്നാൽ ‘മാ ഇന്റി ബംഗാരം” എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരണം എന്ന കടുത്ത തീരുമാനം എടുത്തു. എനിക്ക് ചുറ്റും ഉള്ളവർ വലിയ പിന്തുണ നൽകി. സിനിമയുടെ റിലീസിന് മുമ്പ് ഒരു ടിക്കറ്റ് എങ്കിലും വിൽക്കാൻ സാധിക്കുമോ എന്നു ഭയപ്പെട്ടിരുന്നു. എന്നാൽ റിലീസിന് മുൻപു തന്നെ ബഡ്ജറ്റ് തിരിച്ചുപിടിക്കാൻ സാധിച്ചു. ഈ സിനിമ ബോണസാണ് . ”സാമന്തയുടെ വാക്കുകൾ. ബി.വി. നന്ദിനി റെഡ് ഡി സംവിധാനം ചെയ്ത ചിത്രത്തിലും ഭൂരിഭാഗം ആക്ഷൻ രംഗങ്ങളും സാമന്ത ഒറ്റ ടേക്കിലാണ് പൂർത്തിയാക്കിയത്. സാമന്തയുടെ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയിലെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് ഭർത്താവും സംവിധായകനുമായ രാജ്നിധി മോരു പറഞ്ഞു. മയോസൈറ്റിസ് എന്ന രോഗാവസ്ഥയും 2021ലെ വിവാഹമോചനത്തെത്തുടർന്ന് വലിയ മാദ്ധ്യമവിചാരണക്കുശേഷം കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാണ് മാ ഇന്റി ബംഗാരം. സാമന്തയുടെ സ്വന്തം ബാനറായ ലാലാ മൂവി പിക്ചേഴ്സും രാജ്നിധി മോരുവും ചേർന്നാണ് നിർമ്മാണം.
സിനിമയുടെ വിജയത്തിനു പിന്നാലെ താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷത്തിലാണ് സാമന്ത .
Source link


