test del 5 copy of del 3

എൻആർഐ നിക്ഷേപത്തിൽ വൻ ഇടിവെന്ന് റിസർവ് ബാങ്ക്; രൂപ 100 കടന്നാൽ പ്രവാസികൾക്ക് തലോടലും തല്ലും


രാജ്യത്തെ ബാങ്കുകളിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ വലിയ ഇടിവെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. നോൺ-റസിഡന്റ് ഇന്ത്യന്‍ (എൻആർഐ) നിക്ഷേപമായി 1441 കോടി ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) എത്തിയതെന്ന് റിസർവ് ബാങ്കിന്റെ 2026 മേയ് ബുള്ളറ്റിൻ വ്യക്തമാക്കി. 2024-25ൽ ഇത് 1616 കോടി ഡോളറായിരുന്നു.മൊത്തം എൻആർഐ നിക്ഷേപമൂല്യം പക്ഷേ 16,468 കോടി ഡോളറിൽ നിന്ന് 16,565 കോടി ഡോളറായി അൽപം മെച്ചപ്പെട്ടു. വിദേശ കറൻസി അക്കൗണ്ടിലേക്കുള്ള (എഫ്സിഎൻആർ (ബി)) നിക്ഷേപംവരവ് മുൻവർഷത്തെ 708 കോടി ഡോളറിൽ നിന്ന് വെറും 94.6 കോടി ഡോളറിലേക്ക് കൂപ്പുകുത്തി. നോൺ-റസിഡന്റ് എക്സ്റ്റേണൽ റുപ്പി അക്കൗണ്ട് (എൻആർ (ഇ) ആർഎ) അക്കൗണ്ടിലെ നിക്ഷേപം മുൻവർഷത്തെ 471 കോടി ഡോളറിൽ നിന്ന് 794 കോടി ഡോളറായി വർധിച്ചെന്നും ബുള്ളറ്റിൻ പറയുന്നു.∙ കഴിഞ്ഞവർഷം ജൂലൈയിൽ ഏതാണ്ട് 23 രൂപയായിരുന്നു ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം. അതായത് 1000 ദിർഹം നാട്ടിലേക്ക് അയച്ചാൽ 23,000 രൂപ കിട്ടുമായിരുന്നു. ∙ ഇപ്പോൾ ദിർഹം ഏതാണ്ട് 27ന് അടുത്തെത്തി നിൽക്കുന്നു. 1000 ദിർഹം അയച്ചാൽ 27,000 രൂപ നേടാം. അതത് എക്സ്ചേഞ്ച് ഏജൻസികൾ വാഗ്ദാനം ചെയ്യുന്ന മൂല്യത്തിന് അനുസരിച്ച് തുക വ്യത്യാസപ്പെട്ടിരിക്കും.


Source link

Back to top button