NEWS

കോട്ടയത്ത് ഷോറൂമിന്റെ ചില്ലു തകർത്ത് വാഹനം ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


കോട്ടയം ∙ എംസി റോഡിൽ നീലിമംഗലത്ത് വസ്ത്രവ്യാപാര ശാലയിലേക്ക് വാഹനം ഇടിച്ചുകയറി. മെഡിസിൻ ഡെലിവറി വാഹനമാണ് അപകടത്തിൽപെട്ടത്. വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട വാഹനം ഷോറൂമിന്റെ ചില്ലു തകർത്താണ് അകത്തേക്ക് കയറിയത്.ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിസാര പരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. വാഹനം ഇടിച്ചുകയറിയ വശത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


Source link

Back to top button