NATIIONAL
‘ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൂടി ഇരിക്കുന്നു, സംസാരിക്കുന്നു, മുറിയിൽ പോകുന്നു; ഇതു സ്വപ്നത്തേക്കാൾ വലുതാണ്’: മനസ്സുതുറന്ന് സഞ്ജു

ചെന്നൈ ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയതു മുതൽ എം.എസ്.ധോണിയുടെ പിൻഗാമിയായാണ് സഞ്ജു സാംസൺ വാഴ്ത്തപ്പെടുന്നത്. പരുക്കിനെ തുടർന്ന് ധോണി ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാത്തതിനാൽ സിഎസ്കെ ടീമിൽ ‘തല’യും ‘ചേട്ടനും’ ഒരുമിച്ചു കളിക്കുന്നത് കാണാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. എങ്കിലും ‘തല’യുടെ അസാന്നിധ്യത്തിൽ ചെന്നൈ ടീമിന്റെ ‘തലൈവർ’ ആയി സഞ്ജു മാറിക്കഴിഞ്ഞാണ് അവർ വിശ്വസിക്കുന്നത്. ഈ സീസണിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായ സഞ്ജു, ടീമിന്റെ അവിഭാജ്യഘടകമാണ്.‘‘ഞാൻ അന്ന് നാലിലോ അഞ്ചിലോ പഠിക്കുകയായിരുന്നു, വളരെ ചെറിയ കുട്ടിയായിരുന്നു. നീളമുള്ള മുടിയുള്ള ഒരാൾ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് ഞാൻ ഓർക്കുന്നു. ആദ്യം ഒന്നോ രണ്ടോ കളികളിൽ പെട്ടെന്നു പുറത്തായി, പക്ഷേ അടുത്ത കളി പാക്കിസ്ഥാനെതിരെ ഒരു സെഞ്ചറി നേടി, 183 റൺസ്. അതിനുശേഷം തുടർച്ചയായി വലിയ സ്കോറുകൾ നേടി. ആ നിമിഷം മുതൽ ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനായി മാറി.’’– സൂപ്പർ കിങ്സ് പോഡ്‌കാസ്റ്റിൽ സഞ്ജു പറഞ്ഞു.‘‘ആ നിമിഷം മുതൽ ഞാൻ ഇപ്പോൾ നിൽക്കുന്ന ഈ സ്ഥാനം വരെ, ഇതിൽ കൂടുതൽ എനിക്ക് എന്ത് പറയാൻ കഴിയും? ഞാൻ അദ്ദേഹത്തോടൊപ്പം ഇരിക്കുന്നു, സംസാരിക്കുന്നു, കളിക്കുന്നു, അദ്ദേഹത്തിന്റെ മുറിയിൽ പോയി എനിക്ക് ആവശ്യമുള്ളത് ചോദിക്കുന്നു. അദ്ദേഹം എനിക്ക് ഉപദേശങ്ങളും നൽകുന്നു. ഇതൊരു സ്വപ്നമാണ്, സത്യത്തിൽ സ്വപ്നത്തേക്കാൾ വലുതാണ്. ഏതൊരു കുട്ടിയും ഇതിനെക്കുറിച്ച് സ്വപ്നം കാണുമെന്ന് ഞാൻ കരുതുന്നു, ഇവിടെ എത്തിയതിൽ ഞാൻ വളരെ ഭാഗ്യവാനായി സ്വയം കരുതുന്നു.’’– സഞ്ജു കൂട്ടിച്ചേർത്തു.
Source link


