NEWS

ഭക്തർ സമർപ്പിച്ചതെല്ലാം സുരക്ഷിതം, ദുഃഖവും ഞെട്ടലും; വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് രാമക്ഷേത്ര ട്രസ്റ്റ്


ലക്നൗ ∙ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജിക്കത്തുകൾ ലഭിച്ചതായി സ്ഥിരീകരിച്ച് ട്രസ്റ്റ്. വരുന്ന ട്രസ്റ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെ ആയിരുന്നു ഇരുവരുടെയും രാജി.ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച വെള്ളി ഇഷ്ടികകൾ, സ്വർണാഭരണങ്ങൾ, മറ്റ് വഴിപാടുകൾ എന്നിവയെല്ലാം പൂർണമായും സുരക്ഷിതമാണെന്നും ഇവയുടെ കൃത്യമായ രേഖകൾ കൈവശമുണ്ടെന്നും ട്രസ്റ്റ് ഭക്തർക്ക് ഉറപ്പുനൽകി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളിൽ അതീവ ദുഃഖവും ഞെട്ടലുമുണ്ടെന്ന് ട്രസ്റ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ ഈ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു.


Source link

Back to top button