LATEST NEWS

അൻസിബ സ്വീകരിച്ച നിലപാടിനെ പൂർണമായും അനുകൂലിക്കുന്നു, എനിക്ക് ഭയപ്പെടാനില്ല: കൃഷ്ണ


താരസംഘടനയ്ക്കുള്ളിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് നടി അൻസിബ ഹസൻ നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ കൃഷ്ണ. സംഘടനയുടെ നിലവിലെ പോക്കിൽ സാധാരണ അംഗങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയാണെന്ന് കൃഷ്ണ തുറന്നടിച്ചു. ഏറെ ആദരവോടെയും പവിത്രതയോടെയും നോക്കിക്കണ്ടിരുന്ന ഒരു സംഘടനയിൽ നിന്ന് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത് സങ്കടകരമാണെന്ന് കൃഷ്ണ പറയുന്നു.  സംഘടനയ്ക്കുള്ളിൽ പൂർണ്ണമായ സുതാര്യത അനിവാര്യമാണെന്നും ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്’ എന്ന ചോദ്യം ഓരോ അംഗത്തിന്റെ മനസ്സിലും ഇപ്പോൾ ഉയരുന്നുണ്ടെന്നും കൃഷ്ണ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘‘മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിലവിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികൾ നമ്മെ ഏറെ അസ്വസ്ഥരാക്കുന്ന ഒന്നാണ്. നാമേവരും ഏറെ ആദരവോടെ നോക്കിക്കണ്ടിരുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഇത്തരമൊരു തുറന്നുപറച്ചിൽ ഉണ്ടാകുമ്പോൾ, അവിടെ യഥാർഥത്തിൽ എന്താണ് നടക്കുന്നത് എന്നോർത്ത് വിഷമം തോന്നുന്നുണ്ട്.‌


Source link

Back to top button